¡Sorpréndeme!

നിലമ്പൂരില്‍ നിന്ന് കാറില്‍ കയറി രാജവെമ്പാല | *Kerala

2022-08-31 13 Dailymotion

King cobra that had got into the car from Nilambur was caught in Kottayam | കോട്ടയം ആർപ്പൂക്കര സ്വദേശി സുജിത്തിന്റെ കാറില്‍ ഒരു മാസത്തോളം കഴിഞ്ഞ് കൂടിയത് ഉഗ്രവിഷമുള്ള രാജവെമ്പാല. കാറില്‍ ഈ പാമ്പിനേയും വെച്ചാണ് ഇത്രയും ദിവസങ്ങളില്‍ താനും കുടുംബവും സുഹൃത്തുക്കളും യാത്ര ചെയ്തതെന്ന് ഓർക്കുമ്പോള്‍ ആശ്വാസത്തിന്റേയും ഒപ്പം ആശ്ചര്യത്തിന്റേയും നെടുവീർപ്പാണ് സുജിത്തിനുള്ളത്. ഒരു മാസം മുമ്പ് നിലമ്പൂരിലെ കാട്ടില്‍ നിന്നും കാറില്‍ കയറിക്കൂടിയ പാമ്പാണ് ഇപ്പോള്‍ കോട്ടയത്ത് വെച്ചും പിടിയിലായിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. പാമ്പിനെ പിടികൂടുന്നത് കാണാന്‍ നാട്ടുകാർ വലിയ തോതില്‍ സുജിത്തിന്റെ വീട്ട് പരിസരത്ത് തടിച്ച് കൂടുകയും ചെയ്തിരുന്നു.

#Nilambur #KingCobra